കോവിഡ് രോഗികൾക്കും, ക്വാറന്റ്‌യിനിൽ കഴിയുന്നവർക്കും വോട്ട് 6 മണിക്കുശേഷം

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് രോഗികള്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ടു ചെയ്യാം.

ഇവര്‍ ആറു മണിക്ക് മുന്‍പ് പോളിംഗ് ബൂത്തില്‍ എത്തേണ്ടതാണ്. ആറു മണി വരെ ക്യൂവിലുള്ള മറ്റു സാധാരണ വോട്ടര്‍മാര്‍ വോട്ടു ചെയ്തശേഷമായിരിക്കും സ്‌പെഷ്യല്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ പ്രവേശിപ്പിക്കുക.

Advertisements

ഇങ്ങനെ വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ട് ഫോറം 19 സിയിലുള്ള സാക്ഷ്യപത്രം വാങ്ങണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവര്‍ക്ക് അടിയന്തരമായി നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയ നിവാരണത്തിന് 9946105479, 9447776001 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

കോവിഡ് രോഗികളും ക്വാറന്റയിനില്‍ കഴിയുന്നവരും വോട്ടു ചെയ്യാന്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം. ഇവര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ്‌പോളിംഗ്ഉദ്യോഗസ്ഥരും ബൂത്ത് ഏജന്റുമാരും പിപിഇ കിറ്റ് ധരിക്കണം.

You May Also Like

Leave a Reply