കണ്ണീര്‍ തോരാതെ പൊന്നുവിന്റെ കുടുംബം; നീതി തേടി കര്‍ഷക കര്‍മ സമിതി നാളെ ചിറ്റാറിലെത്തും; കേസ് സിബിഐയ്ക്കു വിടണമെന്ന് ആവശ്യം

കോട്ടയം: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പൊന്നു (മത്തായി)വിന്റെ കുടുംബത്തിന് നീതി കിട്ടണമെന്ന ആവശ്യവുമായി കര്‍ഷക കര്‍മ സമിതി (Volunteers For Farmser) വെള്ളിയാഴ്ച ചിറ്റാറില്‍ പൊന്നുവിന്റെ വീട്ടിലെത്തും.

മത്തായിയുടെ മരണത്തിന് കാരണക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുക, കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്് കര്‍ഷക കര്‍മ സമിതിയുടെ സംസ്ഥാന ഭാരവാഹികളായ ജോണ്‍ പള്ളിക്കമാലില്‍, ടോമി അഗസ്റ്റിന്‍, ദേവസ്യാച്ചന്‍ പുളിക്കല്‍, ബാബു ടി. ജെ, ജ്യോതിഷ് പി, രാജു തോട്ടത്തില്‍ എന്നിവരും ജില്ലാ പ്രതിനിധികളായ ആന്റോ പാമ്പ്പാടത്ത്, ശിവപ്രസാദ് ആറുപറയില്‍ തുടങ്ങിയവരും വെള്ളിയാഴ്ച ചിറ്റാറിലെത്തും.

മത്തായിയുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതിനായി മത്തായിയുടെ വീടു സന്ദര്‍ശിക്കുമെന്നും കര്‍ഷക കര്‍മ സമിതി പ്രതിനിധികള്‍ അറിയിച്ചു.

ഒരു സാധാരണ കര്‍ഷകനായതു കൊണ്ടു മാത്രം നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ചിറ്റാറില്‍ സംഭവിച്ചിരിക്കുന്നത്. പൊന്നുവിന്റെ മരണം നടന്ന് 15 ദിവസം പിന്നിടുമ്പോഴും കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ സര്‍ക്കാരും പോലീസും കാട്ടുന്നത് കര്‍ഷക സമൂഹത്തോടു തന്നെയുള്ള നീതി നിഷേധമാണ്.

നീതി കിട്ടുംവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചാണ് പൊന്നുവിന്റെ കുടുംബം. രണ്ടാഴ്ചയിലേറെയായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: