Uzhavoor News

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അരീക്കര വാർഡിലെ വോള്‍ച്ചേജ് ക്ഷാമം പരിഹരിക്കണം : ജോണിസ് പി സ്റ്റീഫൻ

മരങ്ങാട്ടുപിള്ളി കെ എസ് ഇ ബി സെക്ഷന്‍ പരിധിയിലുള്ള ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അരീക്കര വാർഡില്‍ രൂക്ഷമായ വോട്ടേജ് ക്ഷാമം നേരിടുന്നതായി പൊതുജനങ്ങളില്‍ നിന്നും നിരവധി പരാതികള്‍ ലഭിക്കുന്നതിനാല്‍ പ്രശ്നം പരിഹരിക്കുന്നതിന് കെ എസ് ഇ ബി യുടെ ഭാഗത്തു നിന്ന് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡു മെമ്പറുമായ ജോണിസ് പി സ്റ്റീഫന്‍ അറിയിച്ചു.

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് നെല്ലാമറ്റം, കുഴിപ്ലാക്കീല്‍,ചക്കാലപ്പടവില്‍ ഭാഗങ്ങളിലെ ആളുകളാണ് പ്രധാനമായും വോള്‍ട്ടേജ് പ്രശ്നം ശ്രദ്ധയിൽ പെടുത്തിയത്.ഉഴവൂര്‍ ഇഞ്ചേനാട്ട് വെട്ടം വാക്കേല്‍ റോഡിന്റെ ഇരുവശവും താമസിക്കുന്ന 50 തില്‍ അധികം ആളുകളും പ്രസ്തുത പരാതിയുമായി സമീപിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ വോട്ടേജ് ക്ഷാമം രൂക്ഷമായ ആളുകള്‍ ഒപ്പിട്ട നിവേദനം ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍ കെ എസ് ഇ ബി എന്‍ജിനീയര്‍ ബാലകൃഷ്ണന് സമര്‍പ്പിക്കുകയുണ്ടായി.

കുട്ടികള്‍, വയോജനങ്ങള്‍, ഓക്സിജന്‍ കോണ്‍സട്രേറ്റർ ഉള്‍പ്പെടെ ഉപയോഗിക്കുന്ന രോഗികള്‍ എന്നിവരാണ് പ്രദേശത്ത് താമസിക്കുന്നത്. പ്രസ്തുത ആളുകളുടെ ആവശ്യം പരിഗണിച്ച് വോട്ടേജ് പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് കെ എസ് ഇ ബി യോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.