കോട്ടയം: മതനിരപേക്ഷ കക്ഷികളെ ഇല്ലായ്മ ചെയ്യുവാന്‍ ഭരണ ഫാസിസ്റ്റു ശക്തികള്‍ ശ്രമിക്കുകയാണെന്ന് സി പി ഐ – എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്.
യൂത്ത് കോണ്‍ഗ്രസ് -എസ് മുന്‍ സംസ്ഥാന പ്രസിഡന്റും കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്റെ ആദ്യ ചെയര്‍മാനുമായിരുന്ന സി എച്ച് ഹരിദാസിന്റെ 36-ാമത് അനുസ്മരണ സമ്മേളനം കോട്ടയം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി എച്ച് ഹരിദാസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കാണക്കാരി അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു.
‘ഇടതു ജനാധിപത്യ മതേതര കക്ഷികളുടെ കൂട്ടായ്മയുടെ ആവശ്യകത’ എന്ന വിഷയം എന്‍ സി പി ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം അഡ്വ. വര്‍ക്കല ബി രവികുമാര്‍ അവതരിപ്പിച്ചു.
എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, സി എച്ച് ഹരിദാസ് ട്രസ്റ്റ് കോ- ഓര്‍ഡിനേറ്റര്‍ റ്റിവി ബേബി, എന്‍ സി പി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗങ്ങളായ സാബു മുരിക്കവേലി, പി ഒ രാജേന്ദ്രന്, എന്‍ സി പി സംസ്ഥാന കമ്മിറ്റിയംഗം ബെന്നി മൈലാടൂര്‍ എന്നിവര്‍ സംസാരിച്ചു.