പനയ്ക്കപ്പാലം: വിവേകാനന്ദ വിദ്യാലയം പരിസ്ഥിതി ദിനാചരണം നടത്തി. വാഴൂർ NSS കോളജിലെ റിട്ടയേഡ് പ്രിൻസിപ്പലും, മീനച്ചിൽ നദീസംരക്ഷണ സമിതി കോട്ടയം ജില്ലാ പ്രസിഡണ്ടുമായ ഡോ.എസ്. രാമചന്ദ്രൻ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിച്ചു.
തുടർന്ന് മേലമ്പാറ ശാസ്താ ക്ഷേത്രത്തിനു സമീപമുള്ള മീനച്ചിലാറിൻ്റെ കടവിൽ കുട്ടികളെ കൊണ്ടുപോയി മീനച്ചിലാറിനെക്കുറിച്ചും, നദീസംരക്ഷണത്തെക്കുറിച്ചും, നദീതീരത്തെ സംരക്ഷിക്കുന്ന വിവിധങ്ങളായ സസ്യജാലങ്ങളും ആറ്റുവഞ്ചി തുടങ്ങിയ വൃക്ഷങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി.
മീനച്ചിലാറും മറ്റ് ജലസമ്പത്തും പരിപാലിക്കേണ്ടതിൻ്റെ ആവശ്യകത രാമചന്ദ്രൻ സർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രിൻസിപ്പൽമാ യാ ജയരാജ്, അധ്യാപികമാർ, വിദ്യാലയ സമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.