chemmalamattam

ചെമ്മലമറ്റത്ത് വിവാ ക്രിസ്റ്റോ യുവജന കൺവൻഷൻ

ചെമ്മലമറ്റം : എസ എം വൈ എം ചെമ്മലമറ്റം യൂണിറ്റ് അണിയിച്ച് ഒരുക്കുന്ന വിവാ ക്രിസ്റ്റോറേ -യുവജന കൺവൻഷൻ 13 – 14 തീയതികളിൽ ചെമ്മലമറ്റം പാരിഷ് ഹാളിൽ നടക്കും. ഇന്ന് രാവിലെ 9 -15 ന് രൂപതാ ഡയറ്ക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ യൂണിറ്റ് ഡയറക്ടർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ യൂണിറ്റ് പ്രസിഡന്റ് ജോസ് ചാൾസ് രൂപതാ മേഖലാ ഭാരാവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന യൂത്ത് മീറ്റിൽ – വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖരുടെ പ്രഭാഷണങ്ങൾ, ചർച്ചാ ക്ലാസ്സുകൾ എന്നിവ നടത്തും.

സഭയും യുവജനങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബോധവാൻന്മാരാക്കുവാനും,യുവജനങ്ങളെ ആഴമായ വിശ്വാസാനുഭവത്തിൽ വളർത്താനും ഒപ്പം ഇന്നത്തെ വെല്ലുവിളികളെ വിവേചന ബുദ്ധിയോടെ തിരിച്ചറിയാൻ പ്രാപ്തിയുള്ളവരാക്കുവാനും സഹായിക്കുന്ന വിധത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

ബഹു, വൈദികരുടെയും മേജർ സെമിനാരിയിലെ വൈദികവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടക്കുന്ന യൂത്ത് മീറ്റിൽ ഇടവകയിലെ മുഴുവൻ യുവജനങ്ങളും അണിചേരും.

Leave a Reply

Your email address will not be published.