General News

വിമാനത്തിൽ നടന്നത് അക്രമാസക്തമായ സമരമുറ:ജോസ് കെ മാണി എംപി

മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തെ കേരള കോൺഗ്രസ് എം അതിശക്തമായി അപലപിക്കുന്നതായി ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.

കേരളത്തിൻറ രാഷ്ട്രീയ ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത പ്രാകൃതമായ സമരമുറയാണിത്. പൊതുപ്രവർത്തനത്തിൽ ഭീകരപ്രവർത്തന ശൈലി കൊണ്ടുവരുന്ന ഇത്തരം ഹീനമായ നീക്കങ്ങളിൽ അതി ശക്തമായി പ്രതിഷേധിക്കുന്നു.

കേരളം ഒറ്റക്കെട്ടായി ഇത്തരം അക്രമികളെ ഒറ്റപ്പെടുത്തണമെന്ന് ജോസ് കെ മാണി പറഞ്ഞു.

Leave a Reply

Your email address will not be published.