പാലാ: ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷങ്ങൾ 30,31 തീയതികളിൽ നടക്കും. ഇന്ന് വൈകിട്ട് 6ന് ആമേടത്ത്മംഗലത്ത് മന ശ്രീധരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർപ്പബലി,തുടർന്ന് ദീപാരാധന.
രാവിലെ 5.30 മുതൽ നിർമ്മാല്യം, അഷ്ടാഭിഷേകം, 7 മുതൽ കല്ലമ്പള്ളിഇല്ലം ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. പ്രസാദ വിതരണം,8 മുതൽ ചെമ്പൈ സംഗീതസഭയുടെ നേതൃത്വത്തിൽ ഗണേശ സംഗീതോത്സവം.11 മുതൽ ഉണ്ണിയൂട്ട്.ക്ഷേത്രത്തിൽ ബാലഗണപതി ഭാവത്തിലുള്ള പ്രതിഷ്ഠ ആയതിനാൽ ഉണ്ണിയൂട്ടിന് പ്രാധാന്യമുണ്ട്.

ആറ് വയസ്സുവരെ പ്രായമായ കുട്ടികൾക്കായാണ് ഉണ്ണിയൂട്ട് നടത്തുന്നത്.തുടർന്ന് പ്രസാദമൂട്ട്. പത്രസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ പി.ബി. ഹരികൃഷ്ണൻ, കെ.ആർ.വിനേഷ്, പി.കെ.സോമൻ, പി.പങ്കജാക്ഷൻ, കെ.ടി.മനോജ്, ടി.എൻ. രാജൻ എന്നിവർ പങ്കെടുത്തു.