വിളമ്പരം സ്‌നേഹ സംഗമം

ശബ്ദ കലാകാരന്മാരുടെ സംഘടന ആയ വിളമ്പരത്തിന്റെ പ്രഥമ സംഗമം ഈരാറ്റുപേട്ട വൈറ്റ് കാസില്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

ശബ്ദ കലാകാരന്മാരായ അനൗണ്‍സറുംമാര്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ചും മൈക്ക് പെര്‍മിഷന്‍ കിട്ടാത്ത സാഹചര്യത്തില്‍ അനൗണ്‍സ്മെന്റ് മേഖല തന്നെ ഇല്ലാതായി മാറികൊണ്ടിരിക്കുവാണ് എന്നും യോഗം ഉല്‍ഘാടനം നിര്‍വഹിച്ചു കൊണ്ട് വിളമ്പരം ചെയര്‍മാന്‍ അന്‍സാര്‍ തൊടുപുഴ സംസാരിച്ചു.

Advertisements

വിളമ്പരം രക്ഷാധികാരി ലാല്‍ വിളമ്പരം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഹാഷിം ലബ്ബ അധ്യക്ഷ പദം അലങ്കരിച്ചു.

സംഗമത്തില്‍ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ ഐ റാസി സ്വാഗതം ആശംസിച്ചു. വിശ്വംഭരന്‍ കട്ടപ്പന, എസ് എം സലിം തൊടുപുഴ, സമദ് മാടവന, നൈസാം പെരുമ്പാവൂര്‍ തുടങ്ങിയ മുതിര്‍ന്ന അനൗണ്‍സര്‍മാരെ യോഗത്തില്‍ ആദരിച്ചു.

പരിചയപ്പെടല്‍, സംഘടനാ തിരഞ്ഞെടുപ്പ് തുടങ്ങി വിവിധ സംഘടനാ പരിപാടികള്‍ നടന്നു. സംഗമത്തില്‍ പങ്കെടുത്തു കൊണ്ട് ഒജെ ജോസ്, ജയകുമാര്‍, നവാസ് പേട്ട, മാഹിന്‍, സിറാജ് പുറക്കാട്, റമീസ് കാരക്കാട്, സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply