General News

നാടിന് വിപത്തായി മാറിയിരിക്കുന്ന ലഹരിക്കെതിരെ ജനമൊന്നായി അണിചേരണം: മാണി സി കാപ്പൻ

വിളക്കുമാടം: നാടിന് വിപത്തായി മാറിയിരിക്കുന്ന ലഹരിക്കെതിരെ ജനമൊന്നായി അണിചേരണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വിളക്കുമാടം സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ സന്ദേശ റാലിയും മനുഷ്യച്ചങ്ങലയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.

സ്കൂൾ മാനേജർ ഫാ. ജോസഫ് പാണ്ടിയന്മാക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ സോജൻ തൊടുക, പി ടി എ പ്രസിഡൻ്റ് ജോഷി സ്കറിയാ, പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് ഷൈനി ജോസ്, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ജോയൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

വിളംബര റാലി സ്കൂളിൽ നിന്നുമാരംഭിച്ച്‌ പൈക ടൗൺ ചുറ്റി സ്കൂളിൽ സമാപിച്ചു. റാലിയിൽ വിദ്യാർത്ഥികളുടെ സൈക്കിൾ റാലിയും അണിച്ചേർന്നു.

Leave a Reply

Your email address will not be published.