വിളക്കുമാടം: ലിയോ ക്ലബ്ബ് ഓഫ് ട്രാവൻകൂർ റോയൽസിന്റെയും വിളക്കുമാടം സെന്റ്. ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ‘ഹാപ്പി ലേർണിങ്’ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ റെവ. ഫാ. ജോസഫ് പാണ്ടിയാമാക്കൽ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. ജിസി ജോസ് അധ്യക്ഷത വഹിച്ചു. ലയൻസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.

Phylog foundation director Jc .എസ്. രാധാകൃഷ്ണൻ ഹാപ്പി ലേർണിങ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കുമാരി സ്രേയ എസ് നായരുടെ അവതരണത്തിൽ ആരംഭിച്ച പ്രോഗ്രാമിൽ കുമാരി അന്നു ആന്റണി സ്വാഗതവും കുമാരി കാതറിൻ മരിയ ബാസ്റ്റിൻ കൃതജ്ഞതയും നേർന്നു. ലയൻസ് ക്ലബ്ബ് പ്രതിനിധികൾ ഉൾപ്പടെ 300 പേർ ഈ പ്രോഗ്രാമിൽ പങ്കെടുത്തു.