
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ വിജയോത്സവം 2022 ന്റെ ഭാഗമായി എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ,വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ആളുകൾ എന്നിവരെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കിൻഫ്രാ ചെയർമാൻ ശ്രീ ജോർജ്കുട്ടി ആഗസ്റ്റി ഉദ്‌ഘാടനം ചെയ്തു. കോട്ടയം ജില്ല സി ഡബ്ലൂ സി ചെയർമാൻ ഡോ അരുൺ കുര്യൻ തേക്കിലക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, പി എൻ രാമചന്ദ്രൻ, എലിയാമ്മ കുരുവിള എന്നിവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി സുനിൽ എസ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.വിജയോത്സവം 2022 മുഖ്യ സ്പോൺസർ ജോൺസൻ തോമസ് വാഴപ്പിള്ളിൽ ന് ഉപഹാരം സമർപ്പിച്ചു.