Kanjirappally News

വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി പാറത്തോട് വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ കൊച്ചു റോഡ് സ്വദേശി ഷാജിയുടെ മകന്‍ അഹദാണ് (19) അരുവിയില്‍ കുളിക്കാനിറങ്ങവേ പാറക്കൂട്ടങ്ങള്‍ക്കിടയിലേയ്ക്ക് തെന്നി വീണതിനെ തുടര്‍ന്ന് അപകടത്തില്‍ പെട്ട് മരിച്ചത്.

വേങ്ങത്താനം അരുവിയുടെ ഭാഗമായ കോതടി കയത്തിലാണ് അപകടം. ഫയര്‍ഫോഴ്‌സിന്റെയും, പോലീസിന്റെയും,നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

രാവിലെ 9 മണിയോടെയാണ് അഹദടക്കം മൂന്ന് പേര്‍ വേങ്ങത്താനം അരുവിയില്‍ എത്തിയത്. അഹദിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ നേരിട്ടെത്തിയാണ് ഫയര്‍ഫോഴ്‌സില്‍ അപകട വിവരം അറിയിച്ചത്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.