വെള്ളികുളം വെയ്റ്റിംഗ് ഷെഡില്‍ അജ്ഞാതന്‍; തമിഴ്‌നാടു സ്വദേശിയെന്നു സംശയം; ആശങ്ക

തീക്കോയി: വെള്ളികുളം ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ അജ്ഞാതനെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാള്‍ ഇവിടെയെത്തിയതെന്നു നാട്ടുകാര്‍ പറയുന്നു.

ആള്‍ക്കാരുടെ ചോദ്യത്തിന് മറുപടി നല്‍കാത്ത ഇയാള്‍ക്ക് സംസാര ശേഷിയില്ലായെന്നു സംശയമുണ്ട്. തമിഴ്‌നാടു സ്വദേശിയാണെന്നാണു സംശയം.

അതേ സമയം, അന്യ സംസ്ഥാനത്തു നിന്നൊരാള്‍ പഞ്ചായത്തു വെയ്റ്റിംഗ് ഷെഡിലെത്തിയിട്ടും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

എന്നാല്‍, എട്ടു മണിയോടെയാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ഉടന്‍ തന്നെ ഇയാളെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്നും ഏതെങ്കിലും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുമെന്നും തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് ഷാജന്‍ പുറപ്പന്താനം വെളിപ്പെടുത്തി.

കോട്ടയം മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ അവിടെ നിന്നും ആംബുലന്‍സ് ഉടനെ എത്തി ഇയാളെ ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കോവിഡ് കാലമായതിനാല്‍ ഇയാളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റേണ്ടതുണ്ടെന്നും കേന്ദ്രം കണ്ടെത്തുന്നതാണ് നിലവിലെ വെല്ലുവിളിയെന്നും എന്തായാലും എത്രയും വേഗംതന്നെ ഇയാളെ സുരക്ഷിതമായി മാറ്റുമെന്നും ഷാജന്‍ അറിയിച്ചു.

You May Also Like

Leave a Reply