തലനാട് : തലനാട് പഞ്ചായത്തിലെ വെള്ളാനിയെയും – അടിക്കളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ടാറിഗ് പൂർത്തിയായി. ജോസ് കെ മാണി എം പി മുൻ കൈ എടുത്ത് കേന്ദ്ര പദ്ധതിയായ പി.എം ജി. എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 5.24കോടി രൂപാ മുടക്കിലാണ് 5.5 കിലോമീറ്റർ ദൂരത്തിലുള്ള ഈ റോഡ് പൂർത്തികരിച്ചിരിക്കുന്നത്.


തലനാട് പഞ്ചായത്തിലെ ഒരു വാർഡായ അട്ടിക്കളത്ത് എത്തണമെങ്കിൽ തിക്കോയി പഞ്ചായത്തിലൂടെ കയറി 10 കിലോമിറ്ററിൽ അധികം സഞ്ചരിക്കണമായിരുന്നു .പുതിയ റോഡ് വന്നതോടെ 5.5 കിലോമിറ്റർ ദൂരത്തിൽ തലനാട് പഞ്ചായത്തിലൂടെ അട്ടിക്കളത്ത് എത്താം. മാർമല അരുവിലേയ്ക്കും വാഗമണ്ണിലേയ്ക്കും എത്താനുളള ദൂരവും കുറയും .ഈ പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് ഈ റോഡ് മുതൽ കൂട്ടാവും.