കൊച്ചിടപ്പാടി – അനിയന്ത്രിതമായ വാഹന പാർക്കിംഗ് കൊച്ചിടപ്പാടിയിൽ ഗുരുതരമായ ഗതാഗതക്കുരുക്ക് സൃഷടിക്കുന്നുവെന്നും അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ സിജി ടോണി തോട്ടത്തിൽ പാലാ ജോയിന്റ് ആർ ടി ഒ യ്ക്ക് മുമ്പാകെ പരാതി നൽകി.
നിലവിൽ കൊച്ചിടപ്പാടി പഴയ റോഡിലാണ് മോട്ടർ വാഹന വകുപ്പ് പാലായിലെ വാഹന പരിശോധനകൾ നടത്തി വരുന്നത്. പരിശോധനയ്ക്കായി ഇവിടെ എത്തുന്ന വാഹനങ്ങൾ കൊച്ചിടപ്പാടി – കവീക്കുന്ന് റോഡിന്റെ ആരംഭഭാഗം അടച്ചാണ് പലപ്പോഴും പാർക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും നാട്ടുകാരും വാഹന ഉടമകളുമായുള്ള തർക്കത്തിന് കാരണമായിരുന്നു.ഇക്കഴിഞ്ഞ ദിവസം നഗരസഭയിലെ താത്ക്കാലിക ജീവനക്കാരന്റെ അമ്മയെ ആശുപത്രിയിലെത്തിക്കാനായി വന്ന വാഹനം പാലായ്ക്ക് കടന്ന് പോകാൻ സാധിക്കാത്തതാണ് ഒടുവിലത്തെ സംഭവം.
വാഹന ടെസ്റ്റിംഗിനായി ഓരോ ദിവസവും പുതിയ വാഹനങ്ങളും പുതിയ ഡ്രൈവർമാരുമാണ് കൊച്ചിടപ്പാടിയിൽ എത്തുന്നത്.ഇവരോട് മല്ലിട്ട് മടുത്ത നാട്ടുകാർ ഒടുവിൽ വാർഡ് കൗൺസിലറോട് പരാതി അറിയിക്കുകയായിരുന്നു.
കൗൺസിലർ സിജി ടോണി ഉടൻ തന്നെ പരാതി മോട്ടർ വാഹന വകുപ്പിൽ ജോയിന്റ് ആർ ടി ഒ യ്ക്ക് പരാതി എഴുതി നൽകുകയായിരുന്നു.
കൊച്ചിടപ്പാടിയിലെ വാഹന പരിശോധനയ്ക്ക് നാട്ടുകാർ എതിരല്ലെന്നും പക്ഷേ സഞ്ചാര സ്വാതന്ത്രം തടഞ്ഞാൽ ജനപക്ഷത്ത് നിന്ന് അതിശക്തമായി പ്രതിക്ഷേധിക്കുമെന്നും കൗൺസിലർ മുന്നറിയിപ്പ് നൽകി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19