
ഈരാറ്റുപേട്ട : ഇടത് സർക്കാരിനെതിരായ അപവാദ പ്രചരണങ്ങൾക്കെതിരെ സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ക്യാപ്റ്റനും, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് മാനേജറുമായി ആരംഭിച്ച വാഹന പ്രചരണ ജാഥ അവസാനിച്ചു.
ചൊവ്വ രാവിലേ 9ന് തലനാട് നിന്നും രണ്ടാം ദിനത്തെ ജാഥ ആരംഭിച്ചത് തുടർന്ന് ചാമപ്പാറ, കല്ലം, തീക്കോയി, നടയ്ക്കൽ, തിടനാട്, ചേന്നാട് കവല, ചേന്നാട്, പനച്ചികപ്പാറ, പാതാമ്പുഴ, കുന്നോന്നി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പൂഞ്ഞാർ ടൗണിൽ ജാഥ അവസാനിച്ചു.
വിവിധ കേന്ദ്രങ്ങളിൽ ജാഥ അംഗങ്ങളായ രമ മോഹൻ, സി കെ ഹരിഹരൻ, രമേഷ് ബി വെട്ടിമറ്റം, തോമസ് മാത്യു, സി എം സിറിയക്ക്, അഡ്വ.വി എൻ ശശിധരൻ, ടിആർ ശിവദാസ്, കെ ആർ അമീർഖാൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി ആർ ഫൈസൽ, ടി മുരളി, ആശാ റിജു, ലോക്കൽ സെക്രട്ടറി കെപി മധുകുമാർ, ഐസക് ഐസക്, റെജി ജേക്കബ്, കെ എം രാജേന്ദ്ര പ്രസാദ്, തലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജനി സുധാകരൻ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ എന്നിവർ പങ്കെടുത്തു.
പൂഞ്ഞാർ ടൗണിൽ ചേർന്ന സമാപന യോഗം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.മുൻ ഏരിയ കമ്മിറ്റി അംഗം ഈ എ മോഹനൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ടിഎസ് സ്നേഹധനൻ, കെ ശശിധരൻ, മിഥുൻ ബാബു ലോക്കൽ സെക്രട്ടറി ടിഎസ് സിജു,ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.അക്ഷയ് ഹരി എന്നിവർ സംസാരിച്ചു.