വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ജൂലൈ 28 രാവിലെ 06:00 മണി മുതല്‍ 7 ദിവസത്തേക്ക്, നിയന്ത്രണങ്ങള്‍ അറിയാം

തൊടുപുഴ: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ ജൂലൈ 28 രാവിലെ 06:00 മണി മുതല്‍ 7 ദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.

ആശുപത്രികളും പെട്രോള്‍ പമ്പുകളും, പാചകവാതക വിതരണ ഏജന്‍സികളും മെഡിക്കല്‍ ഷോപ്പുകളും അവശ്യ സര്‍വ്വീസിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ പാടില്ല.

മെഡിക്കല്‍ അത്യാവശ്യങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനുമല്ലാതെ പ്രസ്തുത വാര്‍ഡുകള്‍ക്ക് അകത്തേക്കോ പുറത്തേക്കോ സഞ്ചാരം അനുവദിക്കുന്നതല്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും മില്‍ക്ക് ബൂത്തുകള്‍ക്കും രാവിലെ 07:00 മുതല്‍ ഉച്ചക്ക് 01:00 മണി വരെ പ്രവര്‍ത്തിക്കാം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലയില്‍ കൂടി കടന്നുപോകുന്ന ദീര്‍ഘദൂരവാഹനങ്ങള്‍ ടി പ്രദേശത്ത് നിര്‍ത്തുവാന്‍ പാടില്ല. മേല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിര കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

You May Also Like

Leave a Reply