പാലാ: കേരള സാമൂഹിക സുരക്ഷാ മിഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വന്നിരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള ആരോഗ്യ പദ്ധതി ‘വയോമിത്രം ‘ മെഡിക്കല്‍ ക്യാമ്പുകളോടെ പാലാ നഗര സഭയില്‍ പുനരാരംഭിക്കുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു.
കോവിഡ് കാലത്ത് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നില്ല. ആശാ വര്‍ക്കര്‍മാരും കൗണ്‍സിലര്‍മാരും വീടുകളില്‍ എത്തിയാണ് സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നത്. വരുമാന പരിധി കണക്കാക്കാതെ 65 വയസിനു മുകളില്‍ പ്രായം വരുന്ന നഗരപ്രദേശത്ത് താമസമാക്കിയ ഏവര്‍ക്കും സൗജന്യ പരിശോധനയും മരുന്നും ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
ആവ ശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. വീണ്ടും പ്രാദേശിക തലത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ പുനരാരംഭിക്കും.നിലവില്‍ നഗരസഭാ പ്രദേശത്തെ 36ീീല്‍ പരം പേര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ക്യാമ്പുകളില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ജൂണിയര്‍ പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അടങ്ങിയ മെഡിക്കല്‍ ടീം നഗരസഭാ പ്രദേശത്തെ 23 ക്യാമ്പുകളില്യം എത്തി പരിശോധന നടത്തി മരുന്നുകള്‍ നല്‍കും.
മാസത്തില്‍ രണ്ടു തവണ ഓരോ ക്യാമ്പിലും ടീം എത്തും.കൂടാതെ കൗണ്‍സിലിംഗ്, കിടപ്പു രോഗികളുടെ ഭവന സന്ദര്‍ശനം, കമ്മ്യൂണിറ്റി പ്രോഗ്രാം, ആരോഗ്യ പരിശോധന എന്നിവയും നടത്തും.
നഗരസഭാ പ്രദേശത്തെ മുഴുവന്‍ വയോജനങ്ങളെയും പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതിന് വാര്‍ഡു കൗണ്‍സിലര്‍മാരെയും ആശാ വര്‍ക്കര്‍മാരുമായും എല്ലാവയോജനങ്ങളും ബന്ധപ്പെട്ട് ക്യാമ്പുകളില്‍ എത്തി പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയും വൈസ് ചെയര്‍മാന്‍ സിജി പ്രസാദും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബൈജു കൊല്ലം പറമ്പിലും അഭ്യര്‍ത്ഥിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19