ഈരാറ്റുപേട്ട: മാതാക്കൽ ഭാഗം വയലങ്ങാട്ടുപറമ്പിൽ ജോസ് പി എം (കുട്ടിച്ചൻ, 54) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.
Related Reading
തിരക്കഥാകൃത്ത് ജോൺപോളിന്റെ സംസ്കാരം ഇന്ന് വൈകിട്ട്
അന്തരിച്ച ഇതിഹാസ തിരക്കഥാകൃത്ത് ജോൺപോളിന്റെ സംസ്കാരം ഇന്ന് കൊച്ചിയിൽ നടക്കും. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊച്ചി ടൗൺ ഹാളിലേക്ക് മാറ്റി. 11 മണി വരെ ടൗൺഹാളിലെ പൊതുദർശനത്തിൽ ചലച്ചിത്ര പ്രേമികളും സിനിമ സാംസ്കാരിക മേഖലയും അദ്ദേഹത്തിന് അന്തിമ ഉപചാരം അർപ്പിക്കും. ചാവറ കൾച്ചറൽ സെന്ററിലും മരടിലെ വീട്ടിലെയും പൊതുദർശനത്തിന് ശേഷം 3 മണിയോടെ കൊച്ചി ഇളംകുളത്തെ സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് സംസ്കാരം. പൂർണ്ണമായ പൊലീസ് ഗാർഡ് ഓഫ് ഓണറോടെ ആയിരിക്കും സംസ്കാരം.
മാധ്യമപ്രവര്ത്തകന് സി.ജി ദില്‍ജിത്ത് അന്തരിച്ചു
മാധ്യമപ്രവര്ത്തകന് സി.ജി ദില്‍ജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആണ്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.കോട്ടയത്തെ വീട്ടില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു. ഭാര്യ പ്രസീത, മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.
നീറന്താനം മുണ്ടപ്ലാക്കൽ ഭവാനി നിര്യാതയായി
നീറന്താനം: മുണ്ടപ്ലാക്കൽ പരേതനായ രാമൻ നാരായണന്റെ ഭാര്യ ഭവാനി – 89 നിര്യാതയായി. അമനകര പാച്ചോറ്റിൽ കുടുംബാംഗമാണ്. മക്കൾ: ജനാർദ്ദനൻ എം ആർ, സുനന്ദ ചന്ദ്രശേഖരൻ, എം ആർ രാജു (എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം, കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയംഗം). മരുമക്കൾ: കൃഷ്ണകുമാരി (രാജാക്കാട്), കെ ചന്ദ്രശേഖരൻ, കൂത്താട്ടുകുളം (എൻ എൽ സി സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന ഖാദി ബോർഡ് മെമ്പർ), നന്ദിനി രാജു (കരിങ്കുന്നം) സംസ്കാരം ഇന്ന് More..