Thidanad News

വർണ്ണ കൂട് ക്ലബ്ബ് രൂപീകരിച്ചു

തിടനാട് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡ് കൊണ്ടൂർ 63-ആം നമ്പർ അംഗൻവാടിയിൽ വച്ച് 10 മുതൽ 18 വരെ പ്രായമുള്ള കുട്ടികളെ ഉൾപ്പെടുത്തി വർണ്ണ കൂട് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വിജി ജോർജ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ് അധ്യക്ഷനായിരുന്നു.

വാർഡ് മെമ്പർ ഓമനാ രമേശ് സ്വാഗതം പറഞ്ഞു തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ജനമൈത്രി cro ബിനോയ് കുട്ടികൾക്ക് ബോധവൽക്കരണക്ലാസ് നടത്തി. കുട്ടികളിലുള്ള മൊബൈൽ ഫോണിൻറെ ദുരുപയോഗവും അതുപോലെ മയക്കുമരുന്ന്, മറ്റു മോശമായ കൂട്ടുകെട്ടുകൾ എന്നിവയുടെ ദോഷഫലങ്ങൾ അതിലൂടെ ഉണ്ടാകുന്ന ആത്മഹത്യകൾ, വാഹനാപകടങ്ങൾ തുടങ്ങിയവയ്ക്ക് എതിരെ ജാഗ്രതയോടെ ഇരിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

യോഗത്തിൽ ആശാ പ്രവർത്തക ബിന്ദു സുരേഷ്, അഗൻവാടി സോഷ്യൽ വെൽഫെയർ കമ്മിറ്റി അംഗം ദീപ വിജയൻ,അംഗൻവാടിവർക്കർ വാസന്തി, ഹെൽപ്പർ സുജാത, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.