വാരിയാനിക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അക്രമിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസെടുത്തു

തിടനാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം തിടനാട് പഞ്ചായത്തിലെ വാരിയാനിക്കാട് നടന്ന അക്രമ സംഭവത്തില്‍ പോലീസ് ആറു പേര്‍ക്കെതിരെ കേസെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷെറിന്‍ പെരുമാകുന്നേലിനും രണ്ടു പ്രവര്‍ത്തകര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.

അക്രമത്തില്‍ പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകന്‍ പുളിയമ്മാവില്‍ സിമ്മിച്ചന്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് അക്രമണത്തിനു പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

യുഡിഎഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും നേതാക്കളായ സാബു പ്ലാത്തോട്ടം, തോമസ് അഴകത്ത്, സുരേഷ് കാലായില്‍, ജെയിംസ് വെളുക്കുന്നേല്‍, വര്‍ക്കിച്ചന്‍ വയമ്പോത്തനാല്‍ എന്നിവര്‍ പറഞ്ഞു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply