തലനാട് : തലനാട് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്ക് ജോസ് കെ മാണി ,എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു. ഇല്ലിക്കൽ – സി എസ് ഐ പള്ളി റോഡിന് 25 ലക്ഷം രൂപയും , അടുക്കം ഗവ.ഹൈസ്കൂളിൽ അടുക്കള നിർമ്മിക്കാൻ 15 ലക്ഷം രൂപയും , ഞള്ളംമ്പുഴ – കാരിക്കാട് റോഡിന് 495000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
കേരളാ കോൺഗ്രസ്സ് (എം) തലനാട് മഡലം കമ്മറ്റി മണ്ഡലം പ്രസിഡണ്ട് സലിം യാക്കിരി, സംസ്ഥാന സെക്രട്ടറി പ്രഫ.ലോപ്പസ്സ് മാത്യൂ , അഡ്വ. ബിജു ഇളംതുരുത്തിയിൽ ,ജോണി ആലാനിക്കൽ , വൽസമ്മ ഗോപിനാഥ് , മാത്യൂ ചെറിയാൻ എന്നിവരുടെ നേത്യ ത്വത്തിൽ ജോസ് കെ മാണിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.ഈ വർക്കുകൾ ഉടൻ ആരംഭിക്കാൻ എം പി ബന്ധപ്പെട്ട ഉദ്വേഗസ്ഥർക്ക് നിർദേശം നൽകി.