Pala News

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായും, സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയും സംയുക്തമായി ഫ്ലാഷ് മോബ് ഉൾപ്പെടെ വിവിധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലാ, സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കൊട്ടാരമറ്റം ബസ്സ് സ്റ്റാന്റ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് വൻ ജനശ്രദ്ധ ആകർഷിച്ചു. ഫ്ലാഷ് മോബിന് ശേഷം മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ശ്വാസകോശ വിദഗ്ധർ പൊതുജനങ്ങൾക്കായി പ്രത്യേകം ബോധവത്ക്കരണ സന്ദേശവും നൽകി.

പുകവലിക്കുന്നവർ കൂടാതെ പുകയിലയുടെ പുക ശ്വസിക്കുന്നതും രോഗം വരുത്തിവയ്ക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് മാർ സ്ലീവ മെഡിസിറ്റി പാലായുടെ മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.

ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ, ജേക്കബ് ജോർജ്, ശ്വാസകോശ രോഗ വിഭാഗം ഡോക്ടർമാരായ ഡോ ജെയ്സി തോമസ്, ഡോ. മെറിൻ യോഹന്നാൻ, ഡോ. രാജ്കൃഷ്ണൻ, കോളേജ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.