ഉഴവൂര്‍: സമസ്തമേഖലകളിലും വനിതകളുടെ മുന്നേറ്റം അനിവാര്യമാണെന്ന് കേരള കോണ്‍ഗ്രസ് – എം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു.വനിതാ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍മാന്‍.
ത്രിതല പഞ്ചായത്ത് രംഗത്തും സഹകരണ മേഖലയിലുമെന്നപോലെ മുഴുവന്‍ മേഖലകളിലും വനിതകള്‍ സജീവമാകണമെന്നും ഇതിലൂടെ സമൂഹം കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കപ്പെടണമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
വനിത കോണ്‍ഗ്രസ് – എം കടുത്തുരുത്തി ‘നിയോജകമണ്ഡലം പ്രസിഡന്റായി നയന ബിജുവിനെയും (കടുത്തുരുത്തി) ജനറല്‍ സെക്രട്ടറിയായി ജീന സിറിയക്കി (കടപ്ലാമറ്റം) നേയും തിരഞ്ഞെടുത്തു.’
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്ട്ണ് നയനാ ബിജു. ജീന സിറിയക് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷന്‍ അംഗമാണ്. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 13 മണ്ഡലം കമ്മിറ്റികളും പുന സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനമെടുത്തു.
മണ്ഡലം കമ്മിറ്റികള്‍ ക്ക് പിന്നാലെ വാര്‍ഡ് കമ്മിറ്റികളും വാര്‍ഡ് തല ഭാരവാഹികളുടെ പുനസംഘടനയും ഈ മാസം പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റിയറിങ് കമ്മിറ്റി അംഗം ഡോ. സിന്ധു മോള്‍ ജേക്കബ്, ജോസ് പുത്തന്‍ കാലാ, സഖറിയാസ് കുതിരവേലി, ഷീലാ തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് പി.എം മാത്യു, നിര്‍മ്മല ദിവാകരന്‍, സൈനമ്മ ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19