Erattupetta News

വാഗമൺ ഈരാറ്റുപേട്ട റോഡ് നവീകരണ ജനകീയ സമര സമിതി രൂപീകരിച്ചു

ഈരാറ്റുപേട്ട .പൊട്ടി പൊളിഞ്ഞ് കാൽനടയ്ക്ക് പോലും യോഗ്യമല്ലാതായ വാഗമൺ-ഈരാറ്റുപട്ട റോഡിന്റെ ശോചനിയാവസ്ഥയ്ക്ക് പരിഹാരമായി പുനരുത്ഥാരണ പ്രവർത്തനങ്ങൾ ഉടൻ നടത്തുക എന്ന ആവശ്യവുമായി ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ വാഗമണ്ണിൽ കൂടിയജനകീയ സമരസമിതി യോഗം തീരുമാനിച്ചു

ത്രിതല പഞ്ചായത്ത് മെമ്പർമാർ രക്ഷാധികാരികളായും ബി. മധു ചെയർമാനയും, രതീഷ് തുണ്ടത്തിൽ, ശിവൻ പിള്ള, കെ. സി. സുകുമാരൻ, എ.എസ്. കൃഷ്ണൻകുട്ടി, വർക്കിച്ചൻ തീക്കോയി എന്നിവർ വൈസ് ചെയർമാൻമാരായും, കെ.എസ് അമീർ ജനറൽ കൺവീനറായും, സി.ഡി കുര്യാക്കോസ്, ഷെനീർ മഠത്തിൽ, എം. സർജൻ, ബിനോയി ജോസഫ്, വെള്ളദുര, സുധാകരൻ, ഷാജി ശ്രീധരൻ എന്നിവർ കൺവീനർമാരായും, ശശികുമാർ ട്രഷററായും 501 അംഗ സമരസമിതി രൂപീകരിച്ചു.

യോഗത്തിൽ എം റഷീദ്, പി.പി പ്രകാശ്, വർക്കിച്ചൻ, ഇല്യാസ് മൗലവി, കെ.എസ് ശിവൻ കൃഷ്ണൻകുട്ടി, എബിൻ മാരിക്കുളം, രഞ്ചിത്ത്, ഷനീർ മഠത്തിൽ, ഒ ഡി കുര്യാക്കോസ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.