വാഗമണ്‍ റോഡ് വികസനം: കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേയ്ക്ക്

തീക്കോയി :ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിക്ഷേധിച്ചും പൂഞ്ഞാര്‍ എം എല്‍ എ യുടെ തീക്കോയിയോടുള്ള അവഗണനയില്‍ പ്രതിക്ഷേധിച്ചും പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്‍കുവാന്‍ തീക്കോയി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.

ജനപക്ഷം പാര്‍ട്ടിയുമായോ പൂഞ്ഞാര്‍ എംഎല്‍എയുമായോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസിന്റെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കും യാതൊരുവിധ ബന്ധവും പാടില്ല എന്നും യോഗം തീരുമാനിച്ചു.

Advertisements

ദേശവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തീക്കോയി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു തീക്കോയി ടൗണില്‍ ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് എം. ഐ ബേബി അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് കല്ലാടന്‍, ജോമോന്‍ ഐക്കര, മുഹമ്മദ് ഇല്യാസ്, അഡ്വ. വി ജെ ജോസ്, ചാള്‍സ് ആന്റണി, കെസി ജെയിംസ്, ബാബു വര്‍ക്കി, ഹരി മണ്ണുമടം, ി മുരുഗന്‍, ബിനോയ് ജോസഫ്, ഓമന ഗോപാലന്‍, മാജി നെല്ലുവേലില്‍, മോഹനന്‍ കുട്ടപ്പന്‍, സിറില്‍ താഴത്തുപറമ്പില്‍, മാളു മുരുഗന്‍, റിജോ കാഞ്ഞമല, ജോയ് പൊട്ടനാനിയില്‍, സജി കുര്യാക്കോസ്, ജിജോ മേക്കാട്ട്, മാര്‍ട്ടിന്‍ മൂലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply