വാഗമണ്ണില്‍ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ വന്‍ ലഹരിമരുന്നു വേട്ട; 60 പേര്‍ പിടിയില്‍, പിടിയിലായവരില്‍ 25 സ്ത്രീകളും; സിനിമാ-സീരിയല്‍ രംഗവുമായി ബന്ധമുള്ളവരെന്ന് സൂചന

വാഗമണ്‍: വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിയ്ക്കിടെ നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അറുപതോളം പേര്‍ പിടിയിലായി. ഇതില്‍ 25 പേര്‍ സ്ത്രീകളാണ്.

വീര്യം കൂടിയ ലഹരി മരുന്നുകളടക്കമാണ് പിടിച്ചെടുത്തത്. എല്‍.എസ്.ഡിയും മറ്റ് ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി നടന്നത്.

Advertisements

ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്പി അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.

റിസോര്‍ട്ടില്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ പാര്‍ട്ടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.

കഞ്ചാവ്, എല്‍.എസ്.ഡി., ഹെറോയ്ന്‍, കഞ്ചാവ് ഗം തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. സിനിമ-സീരിയല്‍ രംഗവുമായി ബന്ധമുള്ളവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് സൂചന.

You May Also Like

Leave a Reply