വാഗമണ്‍ ലഹരി നിശാപാര്‍ട്ടി കേസ്: രണ്ടുപേരെ കൂടി കേസില്‍ പ്രതിച്ചേര്‍ത്തു

വാഗമണ്‍: വാഗമണ്ണിനു സമീപമുള്ള റിസോര്‍ട്ടില്‍ രാത്രിയില്‍ ലഹരി നിശാപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേരെ കൂടി പ്രതിച്ചേര്‍ത്തു. നൈജീരിയന്‍ സ്വദേശികളായ രണ്ടുപേരയാണ് പ്രതിച്ചേര്‍ത്തത്.

കേസില്‍ ഇതോടെ 11 പ്രതികള്‍ ആയി. നിശാപാര്‍ട്ടിക്ക് ലഹരി മരുന്നുകള്‍ ലഭിച്ചത് ബാംഗ്ലൂരിലെ നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്നു പിടിയിലായ പ്രതികള്‍ നല്‍കിയ വിവരമനുസരിച്ചാണ് ഇവരെ പ്രതി ചേര്‍ത്തത്.

ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് നൈജീരിയന്‍ സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവരെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കി.

Advertisements

You May Also Like

Leave a Reply