വിസ്മയക്കാഴ്ചയൊരുക്കി ‘നാടുനോക്കി’; വാഗമണ്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ദൃശ്യവിസ്മയം കാണാതെ പോകരുത്

വാഗമണ്‍: വാഗമണ്ണില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ സാധാരണയായി പൈന്‍മരക്കാട്, മൊട്ടക്കുന്നുകള്‍, സൂയിസൈഡ് പോയിന്റ്, തങ്ങള്‍പാറ തുടങ്ങിയവ സന്ദര്‍ശിച്ചു മടങ്ങാറാണ് പതിവ്. എന്നാല്‍ അധികമാരും അറിയാത്ത ഒരു സ്ഥലം കൂടെ വാഗമണ്ണിലുണ്ട്.

കാഴ്ചയുടെ നിറവസന്തം ഒരുക്കുന്ന വാഗമണ്ണിലെ നാടുനോക്കി മലനിരകള്‍ വാഗമണ്ണിലെ പുതിയ വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു.

Advertisements

വാഗമണ്‍ കുരിശുമല ആശ്രമത്തിനു സമീപം വഴിക്കടവ് മലമേല്‍ റോഡില്‍ രണ്ടു കിലോമീറ്റര്‍ പോയാല്‍ നാടുനോക്കി മലമുകളിലെത്താം. ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് വാഗമണ്ണില്‍ നിങ്ങള്‍ ഇതുവരെ കാണാത്ത വര്‍ണകാഴ്ചകളാണ്.

നോക്കെത്താ ദൂരത്തോളം ദൃശ്യഭംഗിയൊരുക്കുകയാണ് ഈ മലനിരകള്‍. ഇവിടെ നിന്നുള്ള സായാഹ്ന ദൃശ്യം അതിമനോഹരമാണ്. തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള പ്രധാനപാത മുഴുവന്‍ ഇവിടെ നിന്നാല്‍ കാണാം.

സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 3000 അടി ഉയരത്തിലാണ് നാടുനോക്കി മലനിരകള്‍. കുരിശുമലയുടെ താഴ്‌വാരം ആണിത്. പ്രദേശവാസികള്‍ പറഞ്ഞു കേട്ട് ധാരാളം വിനോദസഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്.

നിര്‍ദിഷ്ട മാവടി -മലമേല്‍- നാടുനോക്കി -വഴിക്കടവ് റോഡിന്റെ പണി കൂടി പൂര്‍ത്തിയാകുന്നതോടെ മാവടിയില്‍ നിന്നും ആറര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വഴിക്കടവില്‍ എത്താം എന്നതും നാടുനോക്കിയുടെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

നിലവില്‍ ജീപ്പ് റോഡ് മാത്രമേ ഉള്ളു എങ്കില്‍കൂടി പറഞ്ഞു കേട്ട് നൂറുകണക്കിന് സഞ്ചാരികള്‍ നാടുനോക്കിയിലേക്ക് എത്തുന്നുണ്ടെന്ന് പ്രദേശത്തെ സ്ഥലമുടമ റിജോ കാഞ്ഞമല പറഞ്ഞു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

Leave a Reply