വാഗമണ്‍: തങ്ങളെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പിടിയിലായ യുവാക്കള്‍ക്ക് ദമ്പതികള്‍ മാപ്പ് നല്കി. തുടര്‍ന്ന് ഇവരെ താക്കീത് ചെയ്ത് പോലീസ് വിട്ടയച്ചു.
പാലാ സ്വദേശികളായ ദമ്പതികള്‍ വാഗമണ്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ദമ്പതികളെ അസഭ്യം വിളിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഘം ചേര്‍ന്ന് ദമ്പതികളെ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു.
ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ തങ്ങള്‍ക്ക് വിദേശത്ത് പോകാനുണ്ടെന്ന് പറയുകയും ഇത് സംബന്ധിച്ച് മാപ്പ് ചോദിച്ചു. ദമ്പതികള്‍ യുവാക്കളോട് ക്ഷമിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് കര്‍ശന താക്കീതു നല്കി വിട്ടയച്ചു. സംഭവതത്തില്‍ പരിക്കേറ്റ ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.