ഈരാറ്റുപേട്ട: സുപ്രീംകോടതി വിധി അനുസരിച്ച് നിര്‍ബന്ധിത വാക്‌സിനേഷന്‍ നിയമ വിരുദ്ധമാണെങ്കിലും സര്‍ക്കാരുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ഒരു ഉപാധിയാക്കുന്നതിനെതിരെ ആയുഷ് ജനകീയ ഐക്യ വേദിയുടെ ആഭി മുഖ്യത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന നില്‍പ്പു സമരത്തിന്റെ ഭാഗമായി കോട്ടയം ഗാന്ധി സ്‌ക്വയറില്‍ 29 ബുധന്‍ വൈകിട്ട് 5 മണിയ്ക്ക് നില്‍പ്പ് സമരം നടക്കും.
അവേക്കണ്‍ ഇന്‍ഡ്യ മൂവ്‌മെന്റ്, ജനാരോഗ്യ പ്രസ്ഥാനം, വൈദ്യ മഹാസഭ, പീപ്പിള്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ആരോഗ്യ ജീവിതവാദി സംഘം, നാച്ചുറോപതി യോഗ ഫെഡറേഷന്‍ എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് സമരം.
വാക്‌സിനേഷന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കുക, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനു സമാനമായി പരിഗണിക്കാവുന്ന സര്‍ട്ടിഫിക്കറ്റ് ആയുഷ് വിഭാഗങ്ങളുടെ പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാക്കുക, ആയുഷ് ചികിത്സാ വിഭാഗങ്ങളുടെ മെച്ചപ്പെട്ട പങ്കാളിത്തം കോവിഡ് പ്രതിരോധ – ചികിത്സാ രംഗങ്ങളില്‍ ഉറപ്പു വരുത്തുക, പകര്‍ച്ചവ്യാധി നിയമത്തിന്റെ പേരില്‍ നടക്കുന്ന അമിതാധികാര പ്രയോഗം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ആയുഷ് ജനകീയ ഐക്യ വേദി ഉന്നയിക്കുന്നുണ്ട്.
ഈകോവിഡ് പ്രതിരോധ രംഗത്ത് തമിഴ്‌നാടു് പോലെയുള്ള സംസ്ഥാനങ്ങളിലും പല വിദേശ രാജ്യങ്ങളിലും ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം മറ്റ് ചികിത്സാ സമ്പ്രദായങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി വരുന്നു. എന്നാല്‍ കേരളത്തില്‍ ആയുഷ് ചികിത്സാസമ്പ്രദായങ്ങളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
അയല്‍ സംസ്ഥാനമായ തമിഴ്‌നാടു് ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡു് നിയന്ത്രണ വിധേയമായപ്പോഴും കേരളത്തില്‍ രോഗികളുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്ന അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് ആയുഷ് ജനകീയ ഐക്യവേദി ആവശ്യപ്പെടുന്നു
കോട്ടയം ജില്ലയിലെ നില്‍പ്പ് സമരം പ്രകൃതി ജീവന പ്രചാരകന്‍ എം. കുര്യന്‍ ഉദ്ഘാടനം ചെയ്യും. സണ്ണി വര്‍ഗ്ഗീസ്, ബി മുരളീധരന്‍ , സണ്ണി ഫിലിപ്പ്, സിസ്റ്റര്‍ മേരി ക്കുട്ടി MMS, വിഷ്ണു എന്‍.എന്‍, അഡ്വ. ജോര്‍ജുകുട്ടി കടപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19