കല്ലറ ഗവൺമെന്റ് മഹിളാ മന്ദിരത്തിൽ വനിതാ യോഗ ഇൻസ്ട്രക്ടറുടെ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ഓഗസ്റ്റ് 20 ന് നാലിനകം സൂപ്രണ്ട് ഗവൺമെന്റ് മഹിളാ മന്ദിരം കല്ലറ സൗത്ത് എന്ന വിലാസത്തിൽ നൽകണം.
ഇന്റർവ്യൂ ഓഗസ്റ്റ് 22 ന് രാവിലെ 11 ന് കല്ലറ ഗവൺമെന്റ് മഹിളാമന്ദിരത്തിൽ നടത്തും. ഫോൺ: 04892269420