ദുബൈ: ഖിസൈസ്സിൽ വെച്ച്നടന്ന പൊതുയോഗത്തിൽ 23 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് രൂപം നൽകി. തുടർന്ന് ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി: റഷീദ് മറ്റക്കൊമ്പനാൽ, പ്രസിഡന്റ് : മുഹമ്മദ് ഹുസൈൻ ഇബ്രാഹിം, വൈസ് പ്രസിഡന്റ് : ജാസിം കല്ലോലിൽ, മുജീബ് റഹ്മാൻ പേഴുംകാട്ടിൽ, ജനറൽ സെക്രട്ടറി : നാസിം മേത്തർ, സെക്രട്ടറി : യാസീൻഖാൻ, ഷെരീഫ് പരീത്കണ്ണ്, ട്രഷറർ: നിഷാദ് വട്ടക്കയത്തിനെയും തിരഞ്ഞെടുത്തു.
നിറവ് രണ്ടാം പദ്ധതിയുടെ ഭാഗമായി “ഓണത്തിന് ഒരു കുട്ട പൂവ്” ഉദ്ഘാടനം വെച്ചൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട വൈസ് പ്രസിഡൻറ് ശ്രീമതി ബിൻസി ജോസഫിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ശൈല കുമാർ നിർവഹിക്കുകയും പദ്ധതി വിശദീകരണം കൃഷി അസിസ്റ്റൻറ് ഡയറക്ടർ വൈക്കം ശ്രീമതി ശോഭ പി പി നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.സോജി ജോർജ് ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി.കെ മണിലാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ Read More…
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ മാലിന്യനിർമാർജന – മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. രാവിലെ 9 മണിക്ക് ശുചിത്വദിന പ്രതിജ്ഞയോടെയാണ് ശുചീകരണ യജ്ഞം ആരംഭിച്ചത്. സ്ഥാപനങ്ങൾ, പൊതുവഴികൾ, ടൗണുകൾ, വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, സ്കൂളുകൾ, തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ Read More…