പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐ.യിൽ ഇലക്ട്രോണിക്സ് മെക്കാനിക്, പ്ലംബർ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ ജൂൺ 21 ന് രാവിലെ 10നകം ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2551062, 9497087481.