കോട്ടയം : അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തത് കൊണ്ടാണ് രാഹുൽ ഗാന്ധിയെ വേട്ടയാടാൻ നരേന്ദ്ര മോദിയും സംഘ് പരിവാറും കടന്നുവരുന്നതെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം പറഞ്ഞു.
അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപിക്കപ്പെട്ട 20000 കോടി രൂപ ആരുടെ കള്ളപ്പണമാണെന്ന് മോദി സർക്കാർ വ്യക്തമാക്കണം. ഇന്ത്യയെ ഒരു ജനാധിപത്യ രാഷ്ട്രമായി വീണ്ടെടുക്കാൻ വേണ്ടിയുള്ള അന്തിമ പോരാട്ടത്തിനാണ് രാജ്യം തയ്യാറെടുക്കുന്നതെന്നും അതിന്റെ നായകത്വത്തിലേക്ക് പകരം വക്കാനില്ലാത്ത പേരായി രാഹുൽ ഗാന്ധി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും വിടി ബൽറാം പറഞ്ഞു.

എഐസിസി ആഹ്വാന പ്രകാരം കോട്ടയം ഗാന്ധിസ്ക്വയറിൽ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിടി ബൽറാം .ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കെസി ജോസഫ് , കുര്യൻ ജോയ് , ടോമി കല്ലാനി , ജോസി സെബാസ്റ്റ്യൻ, പി എ സലീം, വി പി സജീന്ദ്രൻ, എം ലിജു , കെ ജയന്ത് , ജോഷി ഫിലിപ്പ് , ഫിലിപ്പ് ജോസഫ് , ഫിൽസൺമാത്യൂസ്, ജി ഗോപകുമാർ , ബിജു പുന്നത്താനം , യൂജിൻ തോമസ്സ് , എം പി സന്തോഷ് കുമാർ , പി എ ഷെമീർ,ബാബു കെ കോര ,റോണി കെ ബേബി ,ആനന്ദ് പഞ്ഞിക്കാരൻ ,ഷിൻസ് പീറ്റർ , ബോബി ഏലിയാസ്, ജോണി ജോസഫ് , നന്തിയോട് ബഷീർ , ജെ ജി പാലക്കലോടി , അനിയൻ മാത്യു , അജീസ്സ് ബെൻ മാത്യൂസ് , എസ്സ് രാജീവ് , റ്റി സി റോയ് , റോയ് കപ്പലുമാക്കൽ , സുരേന്ദ്രൻ ,ജോബിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.