മുണ്ടക്കയം : ഇന്ത്യാ ചരിത്രത്തെയും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയുമെല്ലാം ചില കേന്ദ്രങ്ങൾ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കാനും, തെറ്റായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നുണ്ട് എന്നും, അത്തരം പ്രവണതകൾ സിലബസിന്റെ ഭാഗമായി ഉൾപ്പെടുത്താൻ കേരളം അനുവദിക്കില്ല എന്നും, ശരിയായ ചരിത്രവും, നേർചിത്രവും കേരളം പഠിപ്പിക്കും എന്നും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രസ്താവിച്ചു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുരിക്കുംവയൽ,പനയ്ക്കച്ചിറ, കൊമ്പുകുത്തി എന്നീ സ്കൂളുകളുടെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങുകളിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു.

മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാർ ഒരു കോടി രൂപ വിനിയോഗിച്ചു നിർമ്മിച്ച സയൻസ് ലാബും, ലൈബ്രറിയും, കൂടാതെ എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സംരക്ഷണഭിത്തിയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
പിന്നോക്ക മേഖലയായ പനയ്ക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് രണ്ടു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പട്ടികവർഗ്ഗ മേഖലയായ കൊമ്പുകുത്തിയിൽ കോട്ടയം ജില്ലയിലെ ഏക ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളായ കൊമ്പുകുത്തി ഹൈസ്കൂളിന് രണ്ട് കോടി രൂപ വിനിയോഗിച്ച പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. യോഗങ്ങളിൽ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ആദരിക്കൽ ചടങ്ങ് നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് പുഷ്പമണി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, മറ്റ് ജനപ്രതിനിധികളായ ദിലീഷ് ദിവാകരൻ, പി. കെ പ്രദീപ്,രത്നമ്മ രവീന്ദ്രൻ, ബിൻസി മാനുവൽ, ലതാ സുശീലൻ, സി. വി അനിൽകുമാർ, കെ. എൻ സോമരാജൻ, പ്രസന്ന ഷിബു, സിനി മോൾ തടത്തിൽ,ജാൻസി തൊട്ടിപ്പാട്ട്, ഫൈസൽ മോൻ, ഷീബ ഷിബു, സിനു സോമൻ, ജാൻസി സാബു, സുലോചന സുരേഷ്, ബെന്നി ചേറ്റുകുഴി, ഉദ്യോഗസ്ഥ പ്രമുഖരായ സുബിൻ പോൾ, സന്തോഷ് കുമാർ എം, കെ ജെ പ്രസാദ്, പി ആർ പ്രവീൺ, ലൈജു എം.ജി, ശ്രീലേഖ.പി, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കന്മാരായ കെ. രാജേഷ്,ജോയ് പുരയിടം, കെ.ബി സുജി, കെ ബി രാജൻ , സി കെ രഘുനാഥൻ , സുധീർ പി കെ, വി എം വിശ്വനാഥൻ , ഓ ബി ഷാജി ഓരത്തേൽ , ബാബു കോക്കാപള്ളി, സന്തോഷ് പി.എസ്, സി. ജെ രാജു സജിമോൻ കെ. കെ, റെജി വി.ജെ, സിബിച്ചൻ കെ,കെ, സുരാജ് വി.എൻ കെ.പി റെജി, മധു ഇ. കെ, ആശാ സിന്ധു എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പിന്നോക്ക മേഖലകളിൽ വിദ്യാഭ്യാസ രംഗത്ത് വലിയ ഉണർവ് പകരുന്നതാണ് പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം. പൂർത്തീകരിച്ച കെട്ടിടങ്ങൾ കൂടാതെ പൂഞ്ഞാർ ഗവൺമെന്റ് എൽ.പി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് ഒന്നരക്കോടി രൂപയുടെയും, ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് രണ്ടുകോടി രൂപയ അനുവദിച്ചുള്ള കെട്ടിട നിർമ്മാണവും, തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിന് ഏഴരക്കോടി രൂപ അനുവദിച്ചുള്ള പുതിയ കെട്ടിട സമുച്ചയവും നിർമ്മാണ പുരോഗതിയിലാണ്.
ഈ സാമ്പത്തിക വർഷത്തിൽ കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂളിനും, ഇടക്കുന്നം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിനും, രണ്ടു കോടി രൂപ പ്രകാരം പുതിയ കെട്ടിട നിർമ്മാണങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.