General News

സഹകരണ മേഖലയെ തകർക്കാൻ ആർക്കും കഴിയില്ല : വി എൻ വാസവൻ

കോട്ടയം: സഹകരണ മേഖലയുടെ വിശ്വാസ്യതയും ജനകീയ അടിത്തറയും തകർക്കാൻ ആർക്കും കഴിയില്ലെന്ന് സഹകരണ റെജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ.സഹകരണ വാരാഘോഷം കോട്ടയം ജില്ലാ തല സമാപന സമ്മേളനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയിലെ സാധാരണ ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ് നിക്ഷേപ സമാഹരണസമയത്ത് ലക്ഷ്യമിട്ടതിലും കൂടുതൽ തുക സമാഹരിക്കാൻ കഴിഞ്ഞത്. സഹകരണ മേഖലയെ കൂടുതൽ കൃത്യതയുള്ളതാക്കാനുള്ള സമഗ്ര നിയമ ഭേദഗതി ഈ വരുന്ന നിയമ സഭാസമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം. പി., ജില്ലാ കളക്ടർ പി കെ ജയശ്രീ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രൗഡ ഗംഭീരമായ റാലിയിൽ സഹകരണ സംഘം ഭരണ സമിതി അംഗങ്ങളും ജീവനക്കാരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുമടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.