Melukavu News

പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ നാവായിരുന്നു ബിഷപ് സാമൂവേൽ: വി.ഡി. സതീശൻ

മേലുകാവ് : പാർശ്വവത്കരിക്കപ്പെട സമൂഹത്തിന്റെ നാവായിരുന്നു ബിഷപ് സാമൂവേൽ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ ആറ് പതിറ്റാണ്ടത്തെ സമർപ്പിത ജീവിതം സഭയ്ക്കും സമൂഹത്തിനു വേണ്ടി സമർപ്പിച്ച ജനകീയ പിതാവിയിരുന്നു ബിഷപ് സാമൂവേൽ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കാലം ചെയ്ത സിഎസ് ഐ മുൻ മോഡറേറ്റർ .ഡോ.കെ.ജെ. സാമുവേൽ തിരുമേനിയുടെ ഭവനത്തിൽ എത്തിയതായിരുന്നു| വി.ഡി സതീശൻ . ബിഷപിന്റെ കുടുംബാംഗങ്ങളെയും ഈസ്റ്റ് കേരള മഹായിടവക ബിഷപ് . വി.എസ് ഫ്രാൻസിസിന്നെയും പ്രതിപക്ഷ നേതാവ് അനുശോചനം അറിയിച്ചു.

കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചുർ രാധാകൃഷ്ണൻ എം എൽഎ ,ആന്റോ ആന്റണി എം.പി. ഫിൽ സൺ മാത്യൂസ്, തോമസ് കല്ലാടൻ എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.