Uzhavoor News

ടെക്നോളജി പരിശീലന ഓൺലൈൻ കോഴ്‌സിൽ ഏറ്റവും അധികം കുട്ടികളെ പങ്കെടുപ്പിച്ച ഉഴവൂർ സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ ന് മൊമെന്റോ നൽകി

ഉഴവൂർ ഗ്രാമപഞ്ചായത് വിദ്യാഭ്യാസ സമിതിയും ടാൽറോപ് സംഘടനയും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാലത്തു സംഘടിപ്പിച്ച ടെക്നോളജി പരിശീലന ഓൺലൈൻ കോഴ്‌സിൽ ഏറ്റവും അധികം കുട്ടികളെ പങ്കെടുപ്പിച്ച സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ ന് മൊമെന്റോ നൽകി.

പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, സ്കൂൾ മാനേജർ ഫാ തോമസ് ആനിമൂട്ടിൽ, ടാൽറോപ് സി ഇ ഒ അജീഷ് എന്നിവർ ചേർന്നു സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി മിനി ബിനോയ്‌ ക്ക്‌ മൊമെന്റോ കൈമാറി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം, പി ടി എ പ്രസിഡന്റ്‌ റെജി പാണൽ എന്നിവർ ആശംസകൾ അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ് ഉൾപ്പെടെ പുതിയ കാലത്തെ ജോലി സാധ്യതകൾ, അവസരങ്ങൾ കുട്ടികൾക്ക് പരിചയപെടുത്തുക, അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സിലബസ് തയാറാക്കിയത്. പൂർണ്ണമായും ഈ അവസരം പ്രയോജനപ്പെടുത്തിയ സ്കൂളിനെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ്‌ അഭിപ്രായപെട്ടു.

Leave a Reply

Your email address will not be published.