Uzhavoor News

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ മണ്ണ് റോഡ് രഹിത പഞ്ചായത്ത് പദ്ധതിയ്ക്ക് തുടക്കം

ഗ്രാമപഞ്ചായത്തിലെ എല്ലാ മണ്ണ് റോഡുകളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് / ഇന്റർലോക് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിനാണ് പദ്ധതിതയ്യാറാക്കിയിരിക്കുന്നത്.

അങ്ങനെ മണ്ണ് റോഡ് രഹിത പഞ്ചായത്ത് ആവുക എന്നതാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. എം ജി എൻ ആർ ജി എസ് പദ്ധതിയിൽ ഉൾപെടുത്തി 5,325,262 രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു.

വാർഡ് ഒന്ന് കട്ടയ്ക്കൽ ആലപുരം റോഡ് (474655 രൂപ) വാർഡ് രണ്ട് കുന്നക്കാട്ട് തെനം കുഴി റോഡ് (402020 രൂപ ), നിരപ്പുംപുറം വേളാശ്ശേരി ഇരട്ടമാക്കീൽ റോഡ് (220300 രൂപ ), വാർഡ് മൂന്ന് നെടുംചേരി പെരുമ്പേൽ റോഡ് ( 220300 രൂപ ), വാർഡ് നാല് ഡോ. സിന്ധുമോൾ ജേക്കബ് റോഡ് ( 499750 രൂപ ) വാർഡ് ആറ് എക്കാലയിൽ കുരിശുമല റോഡ് ( 492625 രൂപ ) വാർഡ് 7 മടക്കത്തറ ഒറ്റത്തെങ്ങാടി റോഡ് (491757 രൂപ ) വാർഡ് എട്ട് മാങ്കാനാൽ കാരക്കുന്നത് റോഡ് (588950 രൂപ ) വാർഡ് പത്ത് തേരുംതാനം പുളിക്കനിരപ്പിൽ റോഡ് (220000 രൂപ ) വാർഡ് പതിനൊന്ന് കപ്പട വെള്ളാപ്പള്ളി റോഡ് (220300 രൂപ ) വാർഡ് പന്ത്രണ്ട് വെള്ളാരം കുഴി തറപ്പ് വലിയത്തോട് റോഡ് (495625 രൂപ ) വാർഡ് പതിമൂന്ന് ചെട്ടിക്കൽ മന്ദിരം റോഡ് (498980 രൂപ), ഇലവുംകുഴി മുതുകുളം മല റോഡ് ( 500000 രൂപ ) എന്നിവയുടെ കോൺക്രീറ്റിംഗ്/ ഇന്റർലോക് ചെയ്തു ടി മൻറോഡുകൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരുന്നു.

തൊഴിലുറപ്പ് പദ്ധതി വഴി രണ്ടാം ഘട്ടത്തിൽ 4051900 രൂപയുടെ പദ്ധതി ആണ് ഏറ്റെടുത്തിരിക്കുന്നത്.

വാർഡ് രണ്ട് തുരുത്തിയിൽ മെമ്പോത് റോഡ് ( 928900 രൂപ ) വാർഡ് 4 കോയിത്തറ കുന്നുംപുറം റോഡ് (668700 രൂപ ),പാണ്ടിയാംകുന്നേൽ ഉലകമ്പുഴ റോഡ് (750000 രൂപ ), പാണ്ടിയാംകുന്നേൽ പെരുമ്പേൽ റോഡ് (409300 രൂപ )വാർഡ് 6. എക്കാലയിൽ കുരിശുമല റോഡ് സെക്കന്റ്‌ റീച് (891100 രൂപ )വാർഡ് 1 അരഞ്ഞാണിയിൽ ഇരട്ടമാകീൽ റോഡ് (403900 രൂപ ) എന്നിവയുടെ കോൺക്രീറ്റിംഗ് നടത്തുന്നതിനു പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ട്.

മൻറോഡ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ആണ് പൂർത്തീകരിക്കുന്നത് എന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള, മെമ്പര്മാരായ ന്യൂജന്റ് ജോസഫ്, തങ്കച്ചൻ കെ എം, അഞ്ചു പി ബെന്നി, സിറിയക് കല്ലട, ജസീന്ത പൈലി, സുരേഷ് വി ടി, ബിനു ജോസ്, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽ‌സൺ, സെക്രട്ടറി സുനിൽ എസ്, എഞ്ചിനീയർ ഹേമന്ത് ഹരിദാസ്, ജിജി, ദീപഅറിയിച്ചു.

Leave a Reply

Your email address will not be published.