ഉഴവൂര്‍: 2022-23 വര്‍ഷത്തെ 100 ശതമാനം പദ്ധതി തുകയും ചെലവഴിച്ച് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്. പട്ടിക ജാതി ,പട്ടിക വർഗ്ഗ ഫണ്ട്,ജനറല്‍ ഫണ്ട് , സി എഫ് സി ടൈഡ് , ബേസിക് ഫണ്ട് എന്നീ ഇനങ്ങളിലെല്ലാം ലഭിച്ച മുഴുവന്‍ തുകയും ചെലവഴിക്കുവാന്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും വികസന ഫണ്ടിനത്തില്‍ ലഭിച്ച മുഴുവന്‍ തുകയും ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ചെലവഴിച്ചിരുന്നു. ഈ വര്‍ഷം കോട്ടയം ജില്ലയില്‍ ഏറ്റവും ആദ്യം 100 ശതമാനം വസ്തു നികുതി പിരിവ് പൂർത്തിയാക്കിയ ഉഴവൂർ ഗ്രാമഞ്ചായത്തിന് 100 ശതമാനം പദ്ധതി തുകയും ചിലവഴിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.

ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് എന്ന് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍, സെക്രട്ടറി സുനില്‍ എസ് എന്നിവര്‍ അറിയിച്ചു.