ഉഴവൂർ ഗ്രാമപഞ്ചായത്തും ഉഴവൂർ, മോനിപ്പള്ളി അക്ഷയ സെന്ററുകളും സംയുക്തമായി ഭിന്നശേഷിക്കാരായുള്ള ആളുകൾക്ക് UDID കാർഡ് എടുക്കുന്നതിനും, മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നതിനും സൌകര്യം ഒരുക്കി.
ഉഴവൂർ പ്രദേശത്തുള്ള ആളുകൾക്ക് പഞ്ചായത്ത് ഓഫീസിന് പിന്നിലായി മാർക്കറ്റിനോട് ചേർന്നും, മോനിപ്പള്ളി പ്രദേശത്തുള്ളവർക്ക് മോനിപ്പള്ളി സാംസ്കാരിക നിലയത്തിലുമായി ഇന്നലെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഉഴവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയാമ്മ കുരുവിള ആദ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായുള്ള ആളുകൾക്ക് തുടർന്നുള്ള ആനുകൂല്യങ്ങൾക്കായി UDID കാർഡ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് അക്ഷയ സെന്ററുകളുമായി ചേർന്ന് പഞ്ചായത്ത് ഈ സൌകര്യം ഒരുക്കിയത്.മദർ തെരേസ, സീനായി സ്പെഷ്യൽ സ്കൂളുകളിലെ ആളുകൾ ഉൾപ്പെടെ നിരവധി പേര് ഈ സൗകര്യം പ്രയോജനപ്പെടുത്തി. ഉച്ചയോടെ ക്യാമ്പ് അവസാനിച്ചു.