Uzhavoor News

ഉഴവൂരിൽ ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂൾന്റെ നേതൃത്വത്തിൽ വിജയഭേരി സംഘടിപ്പിച്ചു

ഉഴവൂർ: ഉഴവൂരിൽ ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂൾന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയഭേരി, വിജയഘോഷ റാലി ഒ എൽ എൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ സാബു കോയിതറ, ഹെഡ്മാസ്റ്റർ ലുക്കോസ് നടുവീട്ടിൽ, വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം ഉഴവൂർ പഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പര്മാരായ തങ്കച്ചൻ കെ എം, ശ്രീനി തങ്കപ്പൻ എന്നിവർ പങ്കെടുത്തു.

ഉഴവൂരിലും പരിസരപ്രദേശങ്ങളിലുമുള്ള അനേകായിരങ്ങൾക്ക് അറിവിൻറെ അമൃത് പകർന്നുനൽകിയ ഉഴവൂരിന്റെ “അമ്മ സ്കൂൾ” ശതാബ്ദങ്ങൾ പിന്നിട്ട് മുന്നേറുമ്പോൾ ഈ വർഷം ഹയർസെക്കൻഡറി സ്കൂൾ ആയി അത് ഉയർത്തപ്പെട്ടിട്ട് 25 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഹയർസെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി വർഷത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ വിജയ കുതിപ്പിലാണ്.

രാമപുരം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിലും, കായികമേളയിലും, പ്രവർത്തിപരിചയമേളയിലും ,ഐടി മേളയിലും ഓവറോൾ ചാമ്പ്യൻപട്ടം നേടിക്കൊണ്ട് ഉഴവൂർ ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂൾ നാടിന് അഭിമാനമാകുന്നു. ജില്ലാതല മത്സരങ്ങളിലേക്ക് അനേകം വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു .കൂടാതെ സംസ്ഥാന സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിന് ഹയർ സെക്കൻഡറി സ്കൂളിലെ ജസിത്ത ജെയിംസ് ഒന്നാം സ്ഥാനം നേടുകയുണ്ടായി. അതുപോലെതന്നെ സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ അഞ്ജലിൻ ആൻ ബ്ലസ്സൻ എ ഗ്രേഡ് നേടുകയുണ്ടായി.

Leave a Reply

Your email address will not be published.