ഉഴവൂര്‍: അവധിക്കാലത്ത് വിദ്യാർത്ഥികളുടെ ആരോഗ്യകരവും മാനസികവുമായ ഉന്നമനത്തിന് ഉഴവൂര്‍ ഗ്രാമപഞ്ചായതിൻ്റെയുംആയുര്‍വ്വേദ ആശുപ്ത്രിയുടേയും ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന സൌജന്യ യോഗ ക്ലാസ് സമാപിച്ചു.
കഴിഞ്ഞ 8-ാം തീയതി മുതല്‍ 10 ദിവസം തുടര്‍ച്ചയായി നടന്ന ക്ലാസ്സുകളില്‍ 9 വയസ്സിനും 20 വയസ്സിനും ഇടയിലുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ 11 പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലായിരുന്നു ക്ലാസ്സുകള്‍ നടത്തിയത്.

ക്ലാസ്സുകളുടെ സമാപന ചടങ്ങില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഏലിയാമ്മ കുരുവിള ,മെമ്പറായ ബിനു ജോസ്, ആയുർവ്വേദ ഡോക്ടറായ ഡോ.സജേഷ്, പരിശീലകരായ ഡോ. രഞ്ജന , ഡോ. സുമി, എച്ച് എം സി അംഗമായ ശ്രീ. സജി ഒറ്റത്തങ്ങാടി എന്നിവര്‍ പങ്കെടുത്തു. യോഗ പരിശീലന പരിപാടിയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കളും വിതരണം ചെയ്തു.