ഉഴവൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നീരുറവ് പദ്ധതിയുടെ പഞ്ചായത്ത് തല പദ്ധതി രേഖ പ്രകാശനവും നീർച്ചാൽ പുനരുജ്ജീവന പ്രവൃത്തനങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ കുരുവിള പദ്ധതി രേഖ പ്രകാശനം നടത്തി.

ഉഴവൂർ ഗ്രാമപഞ്ചായത്തിനു കീഴിൽ വരുന്ന ഉഴവൂർ നീർത്തടം, ചേരിക്കൽ പാടം നീർത്തടം, വിരിപ്പേൽ കുളം നീർത്തടം എന്നിവയുടെ പദ്ധതിരേഖ ആണ് പ്രകാശനം നടത്തിയത്.സെക്രട്ടറി സുനിൽ എസ് തൊഴിലുറപ്പ് മേറ്റിന് നീർച്ചാൽ പുനരുജ്ജീവന പ്രവൃത്തിയുടെ മസ്ട്രോൾ കൈമാറി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ന്യൂജന്റ് ജോസഫ് മെമ്പർ മാരായ സിറിയക് കല്ലട, ബിനു ജോസ്, മേരി സജി, ബിൻസി അനിൽ , അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് എ എസ് , വി. ഇ. ഓ ലിഷ പി ജോസ് എന്നിവർ ആശംസ അറിയിച്ചു. എൻ ആർ ജി എസ് ഉദ്യോഗസ്ഥരായ ഹേമന്ത് ഹരിദാസ്, ജിജി ബി, ദീപ വിജയകുമാർ എന്നിവർ നേതൃത്വം നൽകി.