ഉഴവൂർ: കേരള സർക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ആരംഭിക്കുന്ന ഒപ്പമുണ്ട്, ഉറപ്പാണ് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍ എന്ന പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ഏലിയാമ്മ കുരുവിള ഉത്ഘാടനം ചെയ്തു.
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ , വിവിധ വകുപ്പുകള്‍ ഏജന്‍സികള്‍ നല്‍കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് സി എഫ് സി ഉപയോഗപ്രദമാക്കാം . ചടങ്ങില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുരേഷ് വി ടി, ജോണിസ് പി സ്റ്റീഫന്‍, സിറിയക് കല്ലട, ബിനു ജോസ്, മേരി സജി എന്നിവര്‍ പങ്കെടുത്തു.
