ഉഴവൂർ: ഇന്നലെ 10 മണി മുതൽ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോണിസ് P സ്റ്റീഫൻ ഉത്ഘാടനം നിർവ്വഹിച്ചു.
ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ശ്രീമതി സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.രാമചന്ദ്രൻ,വൈസ് പ്രസിഡന്റ് എലിയാമ്മ കുരുവിള,പഞ്ചായത്ത് മെമ്പർമാർ,കാർഷിക വികസന സമിതി അംഗങ്ങൾ കൃഷി ഓഫീസർ തെരേസ അലക്സ്, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ് കെ ആർതുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ഉഴവൂർ പഞ്ചായത്തിലെ കേര കർഷകർക്ക് ICAR Rtd. സയൻ്റിസ്റ്റ് ശ്രീ. മധുസൂദനൻ നായർ തെങ്ങു കൃഷിയിലെ കീട രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും വളപ്രയോഗത്തെക്കുറിച്ചും 60 ഓളം കർഷകർക്ക് വിശദമായി ക്ലാസ്സ് എടുത്തു.പങ്കെടുത്തവർക്ക് സൗജന്യമായി പച്ചക്കറി വിത്തും നൽകി.