Uzhavoor News

ഉഴവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാoമത് വാർഷികം ആഘോഷിച്ചു

ഉഴവൂർ: ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ സംഘടനയായ കുടുംബശ്രീ പ്രസ്ഥാനം ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുകയാണ് .ലോകത്തിനുതന്നെ മാതൃകയായി മാറിയ ഈ പ്രസ്ഥാനം ഉഴവൂർ പഞ്ചായത്തിലും അഭിമാനകരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. ഇന്ന് രാവിലെ 9 30 ന് ആരംഭിച്ച ഉഴവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഘോഷയാത്ര കുടുംബശ്രീ പ്രവർത്തകരുടെ മികവ് തെളിയിച്ച ഒന്നായിരുന്നു.

റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോണിസ് പി സ്റ്റീഫൻ അധ്യക്ഷനായ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോൺസൺ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം ശ്രീ പി എം മാത്യു ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോക്ടർ സിന്ധു മോൾ ജേക്കബ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.P N രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഏലിയാമ്മ കുരുവിള എന്നിവർ സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്‌കുമാർ സ്വാഗതം ചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ തങ്കച്ചൻ കെ എം, ന്യൂജൻ ജോസഫ്, അഞ്ചു പി ബെന്നി മെമ്പർമാരായ ജസീന്ത പൈലി സുരേഷ് വി ടി, സിറിയ കല്ലട, ബിനു ജോസ്, മേരിസജി, ബിൻസി അനിൽ,ശ്രീനി തങ്കപ്പൻ,റിനി വിൽസൺ, മെമ്പർ സെക്രട്ടറി സുരേഷ് കെ ആർ, സെക്രട്ടറി സുനിൽ എസ്,കുടുംബശ്രീ കമ്മിറ്റി അംഗങ്ങൾ, അക്കൗണ്ടന്റ് തുഷാര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ഡെയ്സി സ്റ്റീഫൻ ഏവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു. 500 റിൽ അധികം വരുന്ന കുടുബശ്രീ പ്രവർത്തകരാണ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തത് .തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികളും ഉഴവൂര് തെരുവത്ത് ഹാളിൽ വച്ച് നടന്നു.

Leave a Reply

Your email address will not be published.