ഒക്ടോബർ 2 ഗാന്ധിജ യന്തി ദിനത്തോട് അനുബന്ധിച്ചു ഉഴവൂർ, മോനിപ്പള്ളി ടൗണുകളിൽ സേവനദിനം ആചരിച്ചു ഉഴവൂർ ഗ്രാമപഞ്ചായത്ത്. ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ സേവനദിനം ഉദ്ഘാടനം ചെയ്തു.
തന്റെ ജീവിതം മുഴുവൻ രാജ്യത്തിനായി സേവനം ചെയ്ത് മഹാത്മാഗാന്ധിയുടെ മാതൃക ഉൾക്കൊണ്ടുകൊണ്ട് എല്ലാവരും ഈ ദിവസം സേവനദിനമായി ആചരിക്കണം എന്നും വീടും പരിസരവും ശുചിയാക്കണം എന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ഇതിനു മുൻപ് ക്ലീൻ ഉഴവൂർ എന്ന പേരിൽ നടത്തപ്പെട്ട 21 ദിവസം നീണ്ടു നിന്ന മഴക്കാലപൂർവ ശുചീകരണ യന്ജം ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങളെ പ്രതിരോധിച്ചു നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. ഇപ്പോൾ ഗാന്ധിജയന്തിയോടനുബന്ധിച്ചു നടത്തുന്ന ഈ പ്രവർത്തനങ്ങൾ തുടരുവാൻ ഏവർക്കും സാധിക്കട്ടെ.
വൈസ് പ്രസിഡന്റ് റിനി വിൽസൺ, പഞ്ചായത്ത് മെമ്പർമാരായ ന്യൂജന്റ് ജോസഫ്, തങ്കച്ചൻ കെ എം, സിറിയക് കല്ലടയിൽ, ബിൻസി അനിൽ, ജസീന്ത പൈലി, ശ്രീനി തങ്കപ്പൻ സുരേഷ് വി ടി, അഞ്ചു പി ബെന്നി, ബിനു ജോസ്, ഏലിയാമ്മ കുരുവിള, മേരി സജി, രാഷ്ട്രീയ സംഘടന പ്രതിനിധികൾ, ഉഴവൂർ കോളേജ് എൻ സി സി, എൻ എസ് എസ് പ്രവർത്തകർ വിവിധ ക്ലബ്ബുകളിൽ നിന്നുള്ളവർ, കെ സി വൈ എൽ പ്രവർത്തകർ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, എന്നിങ്ങനെ 80 ഓളം ആളുകൾ ഉഴവൂരും, മോനിപ്പള്ളിയിലും ആയി പങ്കെടുത്തു.
സേവനദിനത്തിന്റെ ചിലവുകൾ ഏറ്റെടുത്ത വ്യാപാരി വ്യവസായി സമിതി ഉഴവൂർ, ജോജി പാണ്ടിയമാക്കേൽ എന്നിവർക്ക് നന്ദി. സ്നേഹവിരുന്നോടെ സേവന ദിനം അവസാനിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19